Sunday, December 26, 2010

ഉറക്കെ ചിന്തിച്ചാല്‍

 ചിന്തിക്കുന്നതിന്‍ ശബ്ദം
പുറത്തു കേള്‍ക്കാറായാല്‍ 
ചന്തമില്ലാതായ് തീരും
വാക്കിനും മനുഷ്യര്‍ക്കും
--------

നിത്യത

 നിത്യതയെ കുറിച്ചുള്ളോരാ 
പുസ്തകം
മൊത്തം ചിതല്‍ തിന്നു
തീര്‍ത്തു പോയി..
----
    റീത്ത്
മരിച്ചു കഴിഞ്ഞാല്‍ 
എന്നെ, റീത്തുകള്‍ക്ക്  മുകളില്‍ വെയ്ക്കണേ
റീത്താവാന്‍ മരിക്കേണ്ടി വന്ന 
പൂക്കള്‍ക്കൊരു റീത്തായി


ഏകം
ഞാനും നീയും എന്ന സത്യത്തില്‍ നിന്ന്
ഇപ്പോള്‍
നമ്മള്‍ ഇല്ലാതെയായിരിക്കുന്നു.
000

4 comments:

  1. അമരത്വ'ഏകം' അദ്വൈത ചിന്തയെ സൂചിപ്പിക്കുന്നു. ചിതലരിച്ച പുസ്തകത്തിനിടയില്‍ അവശേഷിക്കുന്നതും 'നിത്യത'യല്ലേ ?'റീത്ത്' ത്തിലേയ്ക്ക് .'ഉറക്കെ ചിന്തിച്ചാല്‍ 'മൌനത്തിന്റെ സൌന്ദര്യം

    ReplyDelete
  2. റീത്ത് അമരത്വത്തിലെയ്ക്ക് എന്ന് തിരുത്തി വായിക്കുക

    ReplyDelete
  3. പലപ്പോഴും ഉറക്കെ
    ചിന്തിച്ചു പോയത് കൊണ്ടാണ്
    എന്നില്‍ നിന്ന്
    എന്നെ തന്നെ
    എനിക്ക് നഷ്ട്ടപെട്ടത്

    ReplyDelete
  4. നല്ല വരികൾ.. ഞാനും നീയും എന്ന സത്യത്തില്‍ നിന്ന്
    ഇപ്പോള്‍
    നമ്മള്‍ ഇല്ലാതെയായിരിക്കുന്നു .ആശംസകൾ

    ReplyDelete