Saturday, January 1, 2011

നാടകം പഴയത് 
കുടിച്ചു മരിച്ചൊരു കൊട്ടൂരെ അന്തോന്യേട്ടന്‍ 
പുറത്തു കൂനുള്ളോരു കയ്‌വണ്ടി ചേറപ്പായി 
കുട്ടേട്ടന്‍, ചന്ദ്രന്‍, പിന്നെ കുന്നത്തെ അബൂബക്കര്‍
അങ്ങനെ പഴയൊരു നാടകം കളിപ്പുകാര്‍...
നാടകം നടക്കുമ്പോള്‍ കപ്പേള പിന്നില്‍ വെച്ച് 
കയ്യോടെ പിടിച്ചപ്പോള്‍ തൂങ്ങിയ പി. കെ. ലില്ലി 
പായയും ഉറക്കവും ചുരുട്ടിക്കെട്ടി രാത്രി 
തൂങ്ങിയ കണ്‍ പോളകള്‍ അടച്ചു തുറക്കുമ്പോള്‍ 
കളി തീര്‍ന്നതെപ്പറ്റി അറിയാതുറങ്ങിയ
ദേശത്തിന്‍ പ്രിയ പൊട്ടന്‍ കുഞ്ഞന്റെ കൂര്‍ക്കംവലി 
പെണ്‍ വേഷ മണിഞ്ഞാടി തിമിര്ത്തോരാളെ ക്കണ്ട് 
ഉള്ളിലെ വളക്കൂട്ടമുടഞ്ഞ  പൊട്ടിച്ചിരി 
അങ്ങനെ ചിലതൊക്കെ ഓര്‍ക്കുന്നു, പണിയാത്ത 
പാടത്ത് ദ്രവിയ്ക്കാത്ത കുറ്റികള്‍ നില്‍ക്കും പോലെ. 


നിറയെ കുരിശുള്ള മണ്ണിന്റെ തിരശ്ശീല 
പതുക്കെ വലിച്ചിട്ടു, നടിച്ചു തീരാത്തവര്‍......   

1 comment:

  1. പാടത്ത് ദ്രവിയ്ക്കാത്ത കുറ്റികള്‍ നില്‍ക്കും പോലെ.

    കവിത നനായിരിക്കുന്നു

    എങ്കിലും ഈ ഫോണ്ട് എന്തിനാ ഇത്ര മാത്രം ബോള്‍ഡ് വായിക്കാന്‍ വിഷമം

    ReplyDelete