Saturday, January 1, 2011

നാടകം പഴയത് 
കുടിച്ചു മരിച്ചൊരു കൊട്ടൂരെ അന്തോന്യേട്ടന്‍ 
പുറത്തു കൂനുള്ളോരു കയ്‌വണ്ടി ചേറപ്പായി 
കുട്ടേട്ടന്‍, ചന്ദ്രന്‍, പിന്നെ കുന്നത്തെ അബൂബക്കര്‍
അങ്ങനെ പഴയൊരു നാടകം കളിപ്പുകാര്‍...
നാടകം നടക്കുമ്പോള്‍ കപ്പേള പിന്നില്‍ വെച്ച് 
കയ്യോടെ പിടിച്ചപ്പോള്‍ തൂങ്ങിയ പി. കെ. ലില്ലി 
പായയും ഉറക്കവും ചുരുട്ടിക്കെട്ടി രാത്രി 
തൂങ്ങിയ കണ്‍ പോളകള്‍ അടച്ചു തുറക്കുമ്പോള്‍ 
കളി തീര്‍ന്നതെപ്പറ്റി അറിയാതുറങ്ങിയ
ദേശത്തിന്‍ പ്രിയ പൊട്ടന്‍ കുഞ്ഞന്റെ കൂര്‍ക്കംവലി 
പെണ്‍ വേഷ മണിഞ്ഞാടി തിമിര്ത്തോരാളെ ക്കണ്ട് 
ഉള്ളിലെ വളക്കൂട്ടമുടഞ്ഞ  പൊട്ടിച്ചിരി 
അങ്ങനെ ചിലതൊക്കെ ഓര്‍ക്കുന്നു, പണിയാത്ത 
പാടത്ത് ദ്രവിയ്ക്കാത്ത കുറ്റികള്‍ നില്‍ക്കും പോലെ. 


നിറയെ കുരിശുള്ള മണ്ണിന്റെ തിരശ്ശീല 
പതുക്കെ വലിച്ചിട്ടു, നടിച്ചു തീരാത്തവര്‍......   

Sunday, December 26, 2010

ഉറക്കെ ചിന്തിച്ചാല്‍

 ചിന്തിക്കുന്നതിന്‍ ശബ്ദം
പുറത്തു കേള്‍ക്കാറായാല്‍ 
ചന്തമില്ലാതായ് തീരും
വാക്കിനും മനുഷ്യര്‍ക്കും
--------

നിത്യത

 നിത്യതയെ കുറിച്ചുള്ളോരാ 
പുസ്തകം
മൊത്തം ചിതല്‍ തിന്നു
തീര്‍ത്തു പോയി..
----
    റീത്ത്
മരിച്ചു കഴിഞ്ഞാല്‍ 
എന്നെ, റീത്തുകള്‍ക്ക്  മുകളില്‍ വെയ്ക്കണേ
റീത്താവാന്‍ മരിക്കേണ്ടി വന്ന 
പൂക്കള്‍ക്കൊരു റീത്തായി


ഏകം
ഞാനും നീയും എന്ന സത്യത്തില്‍ നിന്ന്
ഇപ്പോള്‍
നമ്മള്‍ ഇല്ലാതെയായിരിക്കുന്നു.
000

Saturday, December 25, 2010

രമൊഴി പറഞ്ഞ അഭിപ്രായമാണ് എന്റെയും. പക്ഷെ ഞാന്‍ പറഞ്ഞ അഭിപ്രായത്തെ ദുര്‍വ്യാഖ്യാനം ചെയ്തു അവതരിപ്പിച്ചു കണ്ടു. അത് കൊണ്ട് മാത്രം ഒരു വിശദീകരണം എഴുതി എന്ന് മാത്രമേ ഉള്ളു. ഞാന്‍ എഴുതിയ മുന്‍ അഭിപ്രായങ്ങള്‍ മുന്‍വിധി
കൂടാതെ വായിച്ചാല്‍ അത് വ്യക്തമാകും. നന്ദി.

Sunday, December 19, 2010

നവ സാങ്കേതിക സാക്ഷരതയെ കുറിച്ചുള്ള ഊന്നല്‍ പഴയകാലത്തെ ഒരു തരം വരേണ്യ ചിന്തയെ ഓര്‍മിപ്പിക്കുന്നു. സംസ്കൃതവും പുരനെതിഹസങ്ങളും അറിയാത്തവര്‍ക്ക് കാവ്യ ലോകത്ത് പ്രവേശനമില്ല എന്ന ധാരണ പോലെ.രാമന്റെ കവിത ധ്വനിപ്പിക്കുന്നത് പോലെ, താളിയോല, കടലാസ്, കമ്പ്യൂട്ടര്‍ സ്ക്രീന്‍ എന്നതിലപ്പുറം ബ്ലോഗ്‌ എഴുതിന്റെതായ സ്വത്വം കൃത്യമായി ഇനിയും അടയാളപ്പെണ്ടിയിരിക്കുന്നു എന്ന വിചാരമാണ് വിനയപൂര്‍വ്വം ഞാന്‍ സൂചിപ്പിച്ചത്.

Wednesday, December 8, 2010

ഞാന്‍ ഒന്ന് പറയട്ടെ .....

ബ്ലോഗ്‌ കവിതയെക്കുരിച്ച്ചു ഞാന്‍ നടത്താനിടയായ പരാമര്‍ശങ്ങള്‍
ചിലരെ പ്രകോപിപ്പിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും  ചെയ്തതായി 
കാണുന്നു .പൊതുവേ ഒരു സംവാദ പ്രേമി  അല്ലെന്നിരിക്കിലും "മലയാളം''വാരികയുടെ 
കവിതാ ചര്‍ച്ചയില്‍ ഞാന്‍ ഒരു പഴയ കവിയാണെന്ന വസ്തുത കണക്കാക്കാതെയോ,അതോ
അങ്ങനെയും ഒരാള്‍ ഇരുന്നോട്ടെ എന്ന് വച്ചിട്ടോ എന്തോ അങ്ങനെ ഉള്‍പ്പെട്ടു പോയി എന്ന്
 പറഞ്ഞാല്‍ മതിയല്ലോ .ഒരുവായനക്കാരന്‍എന്നനിലയില്‍എന്റെ പ്രഥമവും പ്രധാനവുമായ 
 താല്പര്യം കവിത എന്ന സര്‍ഗ്ഗാവിഷ്കാരം ആസ്വദിക്കുക എന്നതില്‍ മാത്രമാണ്.
അത് പ്രിന്റ്റെട്‌  മീഡി യാസിലാണോ ,ബ്ലോഗ്‌ ആണോ ,വാമോഴിയാണോ എന്നതെല്ലാം 
പിന്നീടുമാത്രമേ വിഷയമാകുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍ ബ്ലോഗ്ഗില്‍ വരുന്ന കവിതകള്‍ക്ക് മാത്രമായി എന്തെങ്കിലും സവിശ്ശേശമായ വ്യത്യാസം കാണാനായിട്ടില്ല എനിയ്ക്ക് . പ്രിന്റ്‌ മീഡിയയില്‍ എന്ന പോലെ   ബ്ലോഗ്ഗിലും കൊള്ളാവുന്ന കവിതകളും വെറും ചവറുകളും ഉണ്ട് .പ്രത്യേകിച്ചൊരു നിയന്ത്രണമോ എഡിറ്റിന്ഗോ  
 ഒന്നും ഇല്ലാത്തത് കൊണ്ടു കവിയശ:പ്രാര്‍ഥി കളുടെ എണ്ണം ബ്ലോഗ്ഗില്‍ കൂടുതലുമാണ് .
ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞു വച്ചത് സുവ്യക്തമായിരുന്നിട്ടും
ബ്ലോഗ്ഗ് ബാല പംക്തിയ്ക്ക് സമമാണെന്ന് ഞാന്‍ പറഞ്ഞതായി സമര്‍ഥിക്കുന്നത്   ദുരുദ്ദേശ്യ പരമാണ് .പ്രധാന താളുകളിലേയ്ക്ക് കയറിപ്പെടും  മുന്‍പ് 
 പല എഴുത്തുകാരും ബാല  പംക്തിയുടെ കളരികളിലാണ് പയറ്റിത്തെളിയാറുള്ളത് .ഒട്ടുമിക്ക ബ്ലോഗ്‌ എഴുത്തുകാരും പ്രിന്റെഡ് മീഡിയയെ തന്നെയാണ് തങ്ങളുടെ ആത്യന്തിക ലകഷ്യമായി  കാണുന്നത് .പ്രിന്റിലെയ്ക്കുള്ള ഒരു ചവിട്ടുപടി എന്നതിനപ്പുറമുള്ള ഒരു ഗൌരവ സ്വഭാവം ബ്ലോഗ്ഗെഴുത്തില്‍ വളരെ കുറവുതന്നെ ആണെന്നാണ്‌ എന്റെ അനുഭവം. ബ്ലോഗ്ഗെഴുത്തിനു അതിന്റേതായ സവിശേഷ വ്യക്തിത്വം രൂപപ്പെടനമെങ്കില്‍ പ്രിന്റെഡ്‌ മീടിയയ്ക്ക് അപ്രാപ്യമായ ,സാങ്കേതികവും ക്രിയാത്മകവും
നൂതനവുമായ രൂപഘടനകള്‍ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. അറിവിന്റെ ആധുനാതനമായ  ചക്രവാളങ്ങള്‍ കീഴടക്കികൊന്ടിരിക്കുന്ന ഇളമുറ കൂട്ടുകാര്‍ക്ക്
 അത് കഴിയും എന്നാണെന്റെ പ്രതീക്ഷ .അതുവരെ കടലാസില്‍ അച്ചടിക്കപ്പെടുന്നതിനു പകരം 
കംപ്യുട്ടര്‍ സ്ക്രീനില്‍ തെളിയുന്നു എന്നതിലപ്പുറമുള്ള മേന്മയൊന്നും 
കവിതയ്ക്കുന്റാവില്ല .പിന്നെ കവിത പരിധിയില്ലാത്ത ഒരു ആസ്വാദക ലോകവുമായി നേരിട്ടിടപെടുന്നു,പ്രതികരണങ്ങള്‍ക്ക് ഇടമുന്റാകുന്നു 
എന്നൊക്കെയുള്ള വലിയ സാധ്യതകളും  നാളത്തെ ആവിഷ്കാര മാധ്യമം ഇന്റര്‍നെറ്റ്‌ 
തന്നെയായിരിക്കുമെന്ന യാഥാര്‍ത്ഥ്യവും  തിരിച്ചറിയാം .
ഈ ഒരു ഉത്തരവാദിത്തബോധം ഇതില്‍ ഇടപെടുന്നവര്‍ക്ക് ഉണ്ടോ
 എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ .

Thursday, November 18, 2010

She has forgotten somethingShe has forgotten something.
Or so she thinks as a way of life.

As she stands worried and panting
by the wayside
having missed her usual bus,
an endless train of anxieties running on coal
rushes across her mind roaring,
her lapses looking in her face
from each passing window.
What is that she's left undone?
Didn't turn off gas cylinder?
Didn't put latch in place on rear side door?
Fan in bedroom not switched off?
Or is it her little son's home work?
Or may be she hasn't given her man
his kerchief he has to lose in the bar.

No. Nothing of that sort.
But sure something she has forgotten.
She can't gather that old face of hers
always red with memories.

She has forgotten something.
In files while hurriedly leaving office?
Or in her column in the attendance register?
On the bench at the vegetable vendor's
in the street?

No. Never.
Never does she forgot anything.
Except of course herself.
00
[Translated by K.V.Subrahmanyan]

O

Oh My God

If at all there is a temple
built of silence
and even a mirror isn't shrined!

I would dig you up
from the vedas,
from hymns,
from your thousand names,
from icons of clay, stone or wood-waste,
from forms and formless,
from prejudices of mysterious rituals,
oral and organic,
from the unconcious,
from the rich, soft and temder blood of
my slain brother,
from prisons my ego has locked up.

I would safe you.
You that all trees, weeds and worms
soak and revel in.

And shrine you, my god,
in that temple of silence
where tears from within light up lamps
and go home, never to come back again.
For I love you,
the great nothingness that you are,
as much as I love myself.
00
from thr
[Translated by K.V.Subrahmanyan]