Wednesday, December 8, 2010

ഞാന്‍ ഒന്ന് പറയട്ടെ .....

ബ്ലോഗ്‌ കവിതയെക്കുരിച്ച്ചു ഞാന്‍ നടത്താനിടയായ പരാമര്‍ശങ്ങള്‍
ചിലരെ പ്രകോപിപ്പിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും  ചെയ്തതായി 
കാണുന്നു .പൊതുവേ ഒരു സംവാദ പ്രേമി  അല്ലെന്നിരിക്കിലും "മലയാളം''വാരികയുടെ 
കവിതാ ചര്‍ച്ചയില്‍ ഞാന്‍ ഒരു പഴയ കവിയാണെന്ന വസ്തുത കണക്കാക്കാതെയോ,അതോ
അങ്ങനെയും ഒരാള്‍ ഇരുന്നോട്ടെ എന്ന് വച്ചിട്ടോ എന്തോ അങ്ങനെ ഉള്‍പ്പെട്ടു പോയി എന്ന്
 പറഞ്ഞാല്‍ മതിയല്ലോ .ഒരുവായനക്കാരന്‍എന്നനിലയില്‍എന്റെ പ്രഥമവും പ്രധാനവുമായ 
 താല്പര്യം കവിത എന്ന സര്‍ഗ്ഗാവിഷ്കാരം ആസ്വദിക്കുക എന്നതില്‍ മാത്രമാണ്.
അത് പ്രിന്റ്റെട്‌  മീഡി യാസിലാണോ ,ബ്ലോഗ്‌ ആണോ ,വാമോഴിയാണോ എന്നതെല്ലാം 
പിന്നീടുമാത്രമേ വിഷയമാകുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍ ബ്ലോഗ്ഗില്‍ വരുന്ന കവിതകള്‍ക്ക് മാത്രമായി എന്തെങ്കിലും സവിശ്ശേശമായ വ്യത്യാസം കാണാനായിട്ടില്ല എനിയ്ക്ക് . പ്രിന്റ്‌ മീഡിയയില്‍ എന്ന പോലെ   ബ്ലോഗ്ഗിലും കൊള്ളാവുന്ന കവിതകളും വെറും ചവറുകളും ഉണ്ട് .പ്രത്യേകിച്ചൊരു നിയന്ത്രണമോ എഡിറ്റിന്ഗോ  
 ഒന്നും ഇല്ലാത്തത് കൊണ്ടു കവിയശ:പ്രാര്‍ഥി കളുടെ എണ്ണം ബ്ലോഗ്ഗില്‍ കൂടുതലുമാണ് .
ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞു വച്ചത് സുവ്യക്തമായിരുന്നിട്ടും
ബ്ലോഗ്ഗ് ബാല പംക്തിയ്ക്ക് സമമാണെന്ന് ഞാന്‍ പറഞ്ഞതായി സമര്‍ഥിക്കുന്നത്   ദുരുദ്ദേശ്യ പരമാണ് .പ്രധാന താളുകളിലേയ്ക്ക് കയറിപ്പെടും  മുന്‍പ് 
 പല എഴുത്തുകാരും ബാല  പംക്തിയുടെ കളരികളിലാണ് പയറ്റിത്തെളിയാറുള്ളത് .ഒട്ടുമിക്ക ബ്ലോഗ്‌ എഴുത്തുകാരും പ്രിന്റെഡ് മീഡിയയെ തന്നെയാണ് തങ്ങളുടെ ആത്യന്തിക ലകഷ്യമായി  കാണുന്നത് .പ്രിന്റിലെയ്ക്കുള്ള ഒരു ചവിട്ടുപടി എന്നതിനപ്പുറമുള്ള ഒരു ഗൌരവ സ്വഭാവം ബ്ലോഗ്ഗെഴുത്തില്‍ വളരെ കുറവുതന്നെ ആണെന്നാണ്‌ എന്റെ അനുഭവം. ബ്ലോഗ്ഗെഴുത്തിനു അതിന്റേതായ സവിശേഷ വ്യക്തിത്വം രൂപപ്പെടനമെങ്കില്‍ പ്രിന്റെഡ്‌ മീടിയയ്ക്ക് അപ്രാപ്യമായ ,സാങ്കേതികവും ക്രിയാത്മകവും
നൂതനവുമായ രൂപഘടനകള്‍ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. അറിവിന്റെ ആധുനാതനമായ  ചക്രവാളങ്ങള്‍ കീഴടക്കികൊന്ടിരിക്കുന്ന ഇളമുറ കൂട്ടുകാര്‍ക്ക്
 അത് കഴിയും എന്നാണെന്റെ പ്രതീക്ഷ .അതുവരെ കടലാസില്‍ അച്ചടിക്കപ്പെടുന്നതിനു പകരം 
കംപ്യുട്ടര്‍ സ്ക്രീനില്‍ തെളിയുന്നു എന്നതിലപ്പുറമുള്ള മേന്മയൊന്നും 
കവിതയ്ക്കുന്റാവില്ല .പിന്നെ കവിത പരിധിയില്ലാത്ത ഒരു ആസ്വാദക ലോകവുമായി നേരിട്ടിടപെടുന്നു,പ്രതികരണങ്ങള്‍ക്ക് ഇടമുന്റാകുന്നു 
എന്നൊക്കെയുള്ള വലിയ സാധ്യതകളും  നാളത്തെ ആവിഷ്കാര മാധ്യമം ഇന്റര്‍നെറ്റ്‌ 
തന്നെയായിരിക്കുമെന്ന യാഥാര്‍ത്ഥ്യവും  തിരിച്ചറിയാം .
ഈ ഒരു ഉത്തരവാദിത്തബോധം ഇതില്‍ ഇടപെടുന്നവര്‍ക്ക് ഉണ്ടോ
 എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ .

2 comments:

  1. ഒരു പരിധി വരെ ഇത് ഒക്കെ ശരിയാണ് ...എന്നിരുനാലും പ്രിന്റ്‌ മീടിയില്‍ നിന്ന് പലരും ഈ ബ്ലോഗ്‌ ലോകത്ത് പിന്തുടരുന്നു എന്ന് കൂടി കൂട്ടി വായിക്കണം

    ReplyDelete
  2. പ്രിന്റെഡ്‌ മീഡിയയിലും കവിതകള്‍ വരണമെന്ന് ബ്ലോഗില്‍ എഴുതുന്ന ഒരാള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ റഫീക്ക് മാഷ്‌..വളരെ സ്വാഭാവികം മാത്രമാണത്..ഗൌരവതരമായ രചനകള്‍ കുറവ് എന്ന വാദത്തില്‍ ബ്ലോഗിനെ മാത്രം പ്രതി ചേര്‍ക്കുന്നത് ഒരു സാമാന്യവത്കരണമല്ലേ? അച്ചടി മാധ്യമത്തില്‍ വന്നു എന്നത് കൊണ്ട് മാത്രം എല്ലാ രചനകളും മികച്ചതാവുന്നുണ്ടോ? ഇല്ലെന്നാണ് എന്റെ പക്ഷം. ബ്ലോഗിനെ ഗൌരവത്തോടെ സമീപിക്കുന്നവരും ഇല്ലാത്തവരും ഉണ്ട്. നല്ല കവിതകളും മോശം കവിതകളും ബ്ലോഗില്‍ ഉണ്ടാവുന്നുണ്ട്. അച്ചടി മാധ്യമത്തിലെ പോലെ തന്നെ. കവിത ആവിഷ്കരിക്കുന്നതിനുള്ള ഒരു മാധ്യമം മാത്രമാണ് ബ്ലോഗ്‌. വാരികകളും മറ്റ് പ്രസിദ്ധീകരണങ്ങളും അത് പോലെ മറ്റ് മാധ്യമ രൂപങ്ങള്‍ മാത്രമാണ്. വ്യത്യസ്തമായ രണ്ട് ലോകങ്ങളുടെ സാധ്യതകള്‍ ഇരു രൂപങ്ങളും കാഴ്ച വയ്ക്കുന്നു എന്ന് മാത്രം. മാധ്യമങ്ങളുടെ സാംഗത്യത്തെ കുറിച്ചുള്ള ചര്ച്ചയെക്കാള്‍ ഒരുപക്ഷെ കവിതയ്ക്ക് പ്രയോജനം ചെയ്യുക ഏത് മാധ്യമത്തിലായാലും പ്രസിദ്ധീകരിക്കപ്പെട്ടുന്ന രചനകളുടെ സര്‍ഗാത്മകതയേയും ആനുകാലികതയേയും കുറിച്ചുള്ള ചിന്തകളായിരിക്കും എന്ന് തോന്നുന്നു.

    ReplyDelete